സോഷ്യൽ മീഡിയയിലും സിനിമാ കോളങ്ങളിലും മമ്മൂട്ടി ചിത്രം ന്യൂഡൽഹിയാണ് ഇപ്പോൾ ചർച്ചാവിഷയം. ചിത്രത്തിന്റെ രണ്ടാം ഭാഗത്തെ കുറിച്ചുള്ള വാർത്ത പ്രേക്ഷകർ ആഘോഷമാക്കുകയാണ്. ഫാൻ മെയ്ഡ് പോസ്റ്ററുകൾ ഇതിനോടകം സോഷ്യൽ മീഡിയയിൽ തരംഗമായിട്ടുണ്ട്. തലമുറ വ്യത്യാസമില്ലാതെ എല്ലാ പ്രേക്ഷകരും നെഞ്ചിലേറ്റുന്ന ന്യൂഡൽഹിയിലെ ജി.കെ പ്രേക്ഷകരുട ഇടയിൽ ചർച്ച വിഷയമാണ്. സംവിധായകൻ എം.എ നിഷാദിന്റെ ഫേസ്ബുക്ക് പോസ്റ്റിലാണ് ചിത്രത്തിന്റെ രണ്ടം ഭാഗത്തെ കുറിച്ച് പ്രതിബാധിച്ചിരുന്നത്. ഇത് സിനിമ കോളങ്ങളിൽ വൻ വാർത്തയാവുകയും ചെയ്തു. പഴയകാല ഓർമ പങ്കുവയ്ക്കുന്നതിനിടെയായിരുന്നു ന്യൂഡൽഹിയുടെ രണ്ടാം ഭാഗത്തെ കുറിച്ച് സംവിധായകൻ സൂചിപ്പിച്ചത്. ഇപ്പോഴിത ഈ വാർത്തയെ കുറിച്ച് പ്രതികരിച്ച് തിരക്കഥാകൃത്ത് ഡെന്നീസ് ജോസഫും രംഗത്ത് വന്നിരിക്കുകയാണ്. ചിത്രത്തിന്റെ രണ്ടാം ഭാഗത്തെ കുറിച്ച് ആലോചിച്ചിട്ടില്ലെന്നും ആർക്കും തുടർഭാഗത്തിന് അനുമതി നൽകിയിട്ടില്ലെന്നുമാണ് അദ്ദേഹം ഒരു ഓൺലൈൻ മാദ്ധ്യമത്തോട് വ്യക്തമാക്കിയത്. രണ്ടാം ഭാഗം ഒരുക്കുന്നതിനെ കുറിച്ച് തന്നോട് ആരും പറഞ്ഞിട്ടില്ലെന്നും ഇത്തരം വാർത്തയുടെ ഉറവിടം അറിയില്ലെന്നും അദ്ദേഹം പറയുന്നു. "എനിക്കോ നിർമ്മാതാവ് ജൂബിലി ജോയ് തോമസിനോ അല്ലാതെ അതിന്റെ അവകാശം മറ്റാർക്കുമില്ല. ജോഷിക്ക് പോലും ചിത്രത്തിന്റെ തുടർഭാഗത്തിന്റെ അവകാശമില്ല. അങ്ങനെയുള്ളപ്പോൾ ഈ വാർത്ത എങ്ങനെ വന്നുവെന്ന് എനിക്കറിയില്ല". വർഷങ്ങൾക്ക് മുമ്പ് നിരവധിപേർ തന്നോട് ന്യൂഡൽഹിയുടെ രണ്ടാം ഭാഗത്തെക്കുറിച്ച് ചോദിച്ചതാണെന്നും അന്നേ അത്തരം പ്ലാനൊന്നും ഇല്ലെന്ന് പറഞ്ഞിരുന്നതായും ഡെന്നീസ് ജോസഫ് വ്യക്തമാക്കി.
"എന്നോട് ആരും രണ്ടാം ഭാഗം ചെയ്യുന്ന കാര്യം ചോദിച്ചിട്ടുമില്ല, ഞാൻ ആർക്കും അനുമതിയും നൽകിയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.. ചിത്രത്തിന്റെ രണ്ടാം ഭാഗത്തെക്കുറിച്ച് ഞാനും ഇതുവരെ ചിന്തിച്ചിട്ടില്ല, മാധ്യമങ്ങളിൽ വന്ന വാർത്തകളിലൂടെയാണ് സിനിമയുടെ രണ്ടാം ഭാഗത്തിനെ കുറിച്ച് താനും കേട്ടത് നിർമ്മാതാവ് ജോയി തോമസു തന്നെ വിളിച്ച് ഈ കാര്യം തിരക്കിയിരുന്നു. അദ്ദേഹത്തിനും കാര്യമെന്താണെന്ന അറിയില്ല.
- ഡെന്നീസ് ജോസഫ്