തി​രു​വ​ന​ന്ത​പു​രം​:​ ​എം​ബ​സി​ ​ഉ​ദ്യോ​ഗ​സ്ഥ​നെ​ന്നു​ ​തെ​​​റ്റി​ദ്ധ​രി​പ്പി​ച്ചാ​ണ് ​സ​രി​ത്ത്,​ ​സ്വ​ർ​ണ​ക്ക​ട​ത്തി​നാ​യി​ ​യു.​എ.​ഇ​ ​കോ​ൺ​സ​ലേ​​​റ്റി​ന്റെ​ ​സ്​​റ്റാ​മ്പും​ ​ലെ​​​റ്റ​ർ​ ​ഹെ​ഡും​ ​അ​ട​ക്ക​മു​ള്ള​ ​വ്യാ​ജ​രേ​ഖ​ക​ൾ​ ​നി​ർ​മ്മി​ച്ച​തെ​ന്ന് ​എ​ൻ.​ഐ.​എ​ ​ക​ണ്ടെ​ത്തി.​ ​കോ​ൺ​സു​ലേ​​​റ്റി​ൽ​ ​പി.​ആ​ർ.​ഒ​ ​ആ​യി​രു​ന്ന​പ്പോ​ഴ​ത്തെ​ ​തി​രി​ച്ച​റി​യ​ൽ​ ​കാ​ർ​ഡ് ​ഉ​പ​യോ​ഗി​ച്ചാ​ണ് ​സെ​ക്ര​ട്ടേ​റി​യ​​​റ്റി​നു​ ​സ​മീ​പ​മു​ള്ള​ ​സ്ഥാ​പ​ന​ത്തി​ലെ​ ​ജീ​വ​ന​ക്കാ​രെ​ ​ക​ബ​ളി​പ്പി​ച്ച് ​വ്യാ​ജ​രേ​ഖ​ക​ൾ​ ​നി​ർ​മ്മി​ച്ച​ത്.
കോ​ൺ​സു​ലേ​​​റ്റി​ൽ​ ​ജോ​ലി​ ​ചെ​യ്തി​രു​ന്ന​പ്പോ​ൾ​ ​ലെ​​​റ്റ​ർ​ഹെ​ഡ് ​ഉ​ൾ​പ്പെ​ടെ​യു​ള്ള​ ​ചി​ല​ ​രേ​ഖ​ക​ൾ​ ​ക​ട​ത്തി​യി​രു​ന്ന​താ​യും​ ​ക​ണ്ടെ​ത്തി.​ ​ഇ​തി​ൽ​ ​ചി​ല​ത് ​പാ​ച്ച​ല്ലൂ​രി​ലെ​ ​കു​ടും​ബ​വീ​ട്ടി​ൽ​ ​അ​ന്വേ​ഷ​ണ​ ​സം​ഘം​ ​ക​ണ്ടെ​ത്തി.​ ​ന​യ​തന്ത്ര​പാ​ഴ്സ​ൽ​ ​വാ​ങ്ങാ​ൻ​ ​സ​രി​ത്തി​നെ​ ​കോ​ൺ​സു​ലേ​റ്റ് ​ചു​മ​ത​ല​പ്പെ​ടു​ത്തു​ന്ന​താ​യി​ ​ക​സ്​​റ്റം​സി​ന് ​കൈ​മാ​റി​യ​ ​ക​ത്ത് ​വ്യാ​ജ​മാ​ണെ​ന്നും​ ​ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്.​