തിരുവനന്തപുരം: എംബസി ഉദ്യോഗസ്ഥനെന്നു തെറ്റിദ്ധരിപ്പിച്ചാണ് സരിത്ത്, സ്വർണക്കടത്തിനായി യു.എ.ഇ കോൺസലേറ്റിന്റെ സ്റ്റാമ്പും ലെറ്റർ ഹെഡും അടക്കമുള്ള വ്യാജരേഖകൾ നിർമ്മിച്ചതെന്ന് എൻ.ഐ.എ കണ്ടെത്തി. കോൺസുലേറ്റിൽ പി.ആർ.ഒ ആയിരുന്നപ്പോഴത്തെ തിരിച്ചറിയൽ കാർഡ് ഉപയോഗിച്ചാണ് സെക്രട്ടേറിയറ്റിനു സമീപമുള്ള സ്ഥാപനത്തിലെ ജീവനക്കാരെ കബളിപ്പിച്ച് വ്യാജരേഖകൾ നിർമ്മിച്ചത്.
കോൺസുലേറ്റിൽ ജോലി ചെയ്തിരുന്നപ്പോൾ ലെറ്റർഹെഡ് ഉൾപ്പെടെയുള്ള ചില രേഖകൾ കടത്തിയിരുന്നതായും കണ്ടെത്തി. ഇതിൽ ചിലത് പാച്ചല്ലൂരിലെ കുടുംബവീട്ടിൽ അന്വേഷണ സംഘം കണ്ടെത്തി. നയതന്ത്രപാഴ്സൽ വാങ്ങാൻ സരിത്തിനെ കോൺസുലേറ്റ് ചുമതലപ്പെടുത്തുന്നതായി കസ്റ്റംസിന് കൈമാറിയ കത്ത് വ്യാജമാണെന്നും കണ്ടെത്തിയിട്ടുണ്ട്.