മുടപുരം: ചിറയിൻകീഴ്ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ 6 ഗ്രാമ പഞ്ചായത്തുകളിലായി 1325 പേർ നിരീക്ഷണത്തിലുണ്ടെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ. സുഭാഷും ആരോഗ്യവിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അഞ്ചുതെങ്ങ് സുരേന്ദ്രനും അറിയിച്ചു. വക്കം - 69, കിഴുവിലം - 91, മുദാക്കൽ - 101, അഞ്ചുതെങ്ങ് -185, കടയ്ക്കാവൂർ - 137, ചിറയിൻകീഴ് - 742 എന്നിവരുൾപ്പെട്ടതാണ്. വിദേശത്തുള്ളവർ 358 പേരും 967 പേർ ഇതര സംസ്ഥാാനത്തു നിന്നു വന്നവരും സമ്പർക്ക പട്ടികയിലുള്ളവരുമാണ്. 1139 പേർ ഹോം ക്വാറന്റൈനിലും 47 പേർ ഇൻസ്റ്റിറ്റ്യൂഷൻ ക്വാറന്റൈനിലും 139 പേർ ഹോസ്പിറ്റൽ ഐസ്വലേഷനിലുമാണ്. അഞ്ചുതെങ്ങ്, ചിറയിൻകീഴ് പഞ്ചായത്തുകളിലെ പ്രവർത്തനങ്ങൾ വിലയിരുത്താൻ ഉന്നത തല യോഗം ചേർന്നു. സി.എഫ്.എൽ.ടി.സി കളുടെ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കും. രോഗലക്ഷണമുള്ളവർക്കായി അഞ്ചുതെങ്ങിൽ ഇന്ന് പരിശോധന ഉണ്ടാകും.