
മലയാള സിനിമയുടെ ആക്ഷൻ നായികയാണ് വാണി വിശ്വനാഥ്. ഒരു കാലത്ത് മലയാളത്തിൽ സജീവ സാന്നിദ്ധ്യമായിരുന്ന നടി നടൻ ബാബുരാജുമായുള്ള വിവാഹത്തോടെ സിനിമയിൽ നിന്നും മാറി നിന്നു. സിനിമകളിൽ അഭിനയിച്ചതോടെയായിരുന്നു ബാബുരാജും വാണിയും പ്രണയത്തിലാവുന്നത്. 2002 ലായിരുന്നു ഇവരുടെ വിവാഹം. ഒരു മാഗസിന് നൽകിയ അഭിമുഖത്തിൽ തന്റെ സിനിമാ വിശേഷങ്ങളെല്ലാം പങ്കുവച്ചിരിക്കുകയാണ് വാണി വിശ്വനാഥ്. തെലുങ്കിൽ ചില സിനിമകൾ ചെയ്ത ശേഷമാണ് വാണി മലയാളത്തിലേക്ക് രംഗപ്രവേശം ചെയ്യുന്നത്. "മലയാള സിനിമാ സെറ്റിൽ എല്ലാവരും ഒന്നിച്ച് ഭക്ഷണം കഴിക്കുന്നു. തമാശകൾ പറയുന്നു. അവിടെ എന്റെ ഭക്ഷണം കാരവനിൽ പോയിരുന്നായിരുന്നു കഴിക്കുക. പക്ഷേ ഇവിടെ എല്ലാവരും ഒറ്റ ടീമായിരുന്നു. ആദ്യ ദിവസം ഒന്നു പകച്ചെങ്കിലും രണ്ടാമത്തെ ദിവസം തൊട്ട് ഫുൾ പൊളിയായിരുന്നു. ഇത്രയും എൻജോയ് ചെയ്ത് അഭിനയിച്ച ഒരു സിനിമ വേറെയില്ല. പക്ഷേ അന്നത്തെ ആ ടീം ആയിട്ട് സൗഹൃദം മുന്നോട്ട് പോകാൻ കഴിഞ്ഞിട്ടില്ല. അതെന്റെ ഭാഗത്തെ മിസ്‌റ്റേക്ക് ആണ്." അങ്ങനെ നഷ്ടമായ ഒത്തിരി സൗഹൃദങ്ങളുണ്ടെന്നും വാണീവിശ്വനാഥ് പറഞ്ഞു. ഹിറ്റ്ലറിൽ താനും ശോഭനയും നല്ല സുഹൃത്തുക്കളായിരുന്നുവെന്നും പക്ഷേ പിന്നീട് അത് നിലനിർത്താൻ കഴിഞ്ഞില്ലെന്നും പറയുന്ന വാണീ വിശ്വനാഥ് സൗഹൃദങ്ങളിൽ ഇടയ്‌ക്കെങ്കിലും വിളിക്കുകയും സംസാരിക്കുകയും ചെയ്യുന്നത് മഞ്ജുവുവാണെന്നും പറയുന്നു.
അറുപത് എഴുപത് ദിവസം നമ്മൾ എല്ലാവരും ഒരേ കുടുംബം പോലെ കഴിയും. പാക്കപ്പ് ആയാൽ പിന്നെ ഞാൻ കോൺടാക്ടുകളൊന്നും മെയിൻന്റൈൻ ചെയ്യില്ല.
- വാണീ വിശ്വനാഥ്