covid

തിരുവനന്തപുരം : ജില്ലയിൽ കൊവിഡ്‌ സമ്പർക്ക രോഗികളുടെ എണ്ണത്തിൽ ആശങ്കാജനകമായ വർദ്ധന. ഇന്നലെ രോഗം ബാധിച്ച് ഒരാൾ കൂടി മരണമടഞ്ഞു. പുല്ലുവിള സ്വദേശിനി വിക്ടോറിയ (72)ആണ് മരിച്ചത്. സമൂഹ വ്യാപനത്തിന്റെ സൂചന പ്രകടമാക്കി 151 പേർക്ക് ഇന്നലെ ജില്ലയിൽ കൊവിഡ് സ്ഥിരീകരിച്ചു.സമ്പർക്കത്തിലൂടെ 139 പേർക്കും ഉറവിടം വ്യക്തമല്ലാതെ ഏഴുപേർക്കും വീടുകളിൽ നിരീക്ഷണത്തിലിരിക്കെ 3 പേർക്കും കൊവിഡ് സ്ഥിരീകരിച്ചു.ഇതിൽ ആറുമാസം പ്രായമുള്ള കുട്ടിക്കും (കരിംകുളം) രോഗം ഉണ്ടായി.സൗദിയിൽ നിന്നെത്തിയ പോത്തൻകോട് പണിമൂല സ്വദേശി (38), കർണാടകയിൽ നിന്നെത്തിയ തൈക്കാട് സ്വദേശി (36) എന്നിവർക്കും രോഗം. ഇന്നലെ ജില്ലയിൽ പുതുതായി 1,210 പേർ രോഗനിരീക്ഷണത്തിലായി. 11,85 പേർ നിരീക്ഷണ കാലയളവ് രോഗ ലക്ഷണങ്ങളൊന്നുമില്ലാതെ പൂർത്തിയാക്കി. ജില്ലയിൽ 19,919 പേർ വീടുകളിലും 1,341 പേർ സ്ഥാപനങ്ങളിലും കരുതൽ നിരീക്ഷണത്തിലുണ്ട്. ജില്ലയിലെ ആശുപത്രികളിൽ ഇന്നലെ രോഗലക്ഷണങ്ങളുമായി 179 പേരെ പ്രവേശിപ്പിച്ചു. 79 പേരെ ഡിസ്ചാർജ് ചെയ്തു. ഉറവിടം അറിയാത്ത ഏഴ് കേസുകളാണുള്ളത്. ആയുർവേദ കോളേജിലെ വസ്ത്ര വ്യാപാരശാല ജീവനക്കാരായ രണ്ടുപേർക്ക് സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു.

നിരീക്ഷണത്തിലുള്ളവർ
ആകെ നിരീക്ഷണത്തിലുള്ളവർ -20,478
വീടുകളിൽ നിരീക്ഷണത്തിലുള്ളവർ -19,919
ആശുപത്രികളിൽ നിരീക്ഷണത്തിലുള്ളവർ -2,218
കൊവിഡ് കെയർ സെന്ററുകളിൽ നിരീക്ഷണത്തിലുള്ളവർ -1,341
ഇന്നലെ നിരീക്ഷണത്തിലായർ -1,210