bakrid

തിരുവനന്തപുരം: ഇന്ന് കാപ്പാട് മാസപ്പറിവി ദൃശ്യമായതിനാൽ നാളെ (ബുധൻ)​ ദുൽഹജ്ജ് ഒന്നും ജൂലായ് 31ന് (വെള്ളി)​ ബലി പെരുന്നാളുമായിരിക്കുമെന്ന് പാളയം ഇമാം വി.പി.സുഹൈബ് മൗലവിയും ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവിയും അറിയിച്ചു. പെരുന്നാൾ ദിനത്തിൽ കൊവിഡ് നിയന്ത്രണങ്ങൾ പാലിക്കാൻ വിശ്വാസികൾ ജാഗ്രത പുലർത്തണമെന്ന് ഇരുവരും അഭ്യർത്ഥിച്ചു.