തിരുവനന്തപുരം: ശ്രീനാരായണ കോളേജ് ചെമ്പഴന്തിയിലെ സാമ്പത്തിക ശാസ്ത്ര വിഭാഗം നടത്തുന്ന ത്രിദിന അന്താരാഷ്ട്ര വെബിനാർ സീരിസിന്റെ ഉദ്ഘാടനം ഗൂഗിൾ മീറ്റ് പ്ലാറ്റഫോമിൽ പ്രിൻസിപ്പൽ ഡോ. ജിതാ എസ്.ആർ നിർവഹിച്ചു.വെബിനാർ നാളെ സമാപിക്കും.സാമ്പത്തിക ശാസ്ത്ര വിഭാഗം മേധാവി ഡോ. സുചിത്രാ ദേവി എസ്, അദ്ധ്യാപകരായ വീണാ സി, ഡോ.കുമാർ എസ്.പി, ഐ.ക്യു.എ.സി കൺവീനർ ഡോ.രാഖി എ.എസ്, മറ്റ് അദ്ധ്യാപകർ, വിവിധ കോളേജുകളിൽ നിന്നുള്ള നൂറിൽപരം ഗവേഷണ വിദ്യാർത്ഥികൾ തുടങ്ങിയവർ പങ്കെടുത്തു.പ്രശസ്ത സാമ്പത്തിക ശാസ്ത്ര വിദഗദ്ധധനും മധുരൈ അമേരിക്കൻ കോളേജിലെ അദ്ധ്യാപകനുമായ ഡോ. സി മുത്തുരാജ, കാര്യവട്ടം കേരള യൂണിവേഴ്സിറ്റി സാമ്പത്തിക ശാസ്ത്ര വിഭാഗം മേധാവി ഡോ. അനിത വി, ഒമാനിലെ മാസ്‌കറ്റ് മോഡേൺ കോളേജ് ഒഫ് ബിസിനസ് ആൻഡ് സയൻസിലെ അദ്ധ്യാപകൻ ഡോ.സ്മിജു സുദേവൻ എന്നിവർ വരുംദിവസങ്ങളിൽ മുഖ്യപ്രഭാഷണം നടത്തും.