pinaryi-

തിരുവനന്തപുരം: കീം പരീക്ഷയെഴുതിയ കുട്ടികൾക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ച സംഭവത്തിൽ സർക്കാരിന്റെ ഭാഗത്ത് ജാഗ്രതക്കുറവുണ്ടായിട്ടില്ലെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി.

സംസ്ഥാനത്ത് 88,521 വിദ്യാർത്ഥികളാണ് പരീക്ഷയെഴുതിയത്. തിരുവനന്തപുരം ജില്ലയിലെ 38 പരീക്ഷാകേന്ദ്രങ്ങളിൽ ഒരിടത്ത് ജാഗ്രതക്കുറവുണ്ടായി. എന്നാൽ രോഗബാധയുണ്ടായിരിക്കുന്നത് മറ്റ് കേന്ദ്രങ്ങളിൽ പരീക്ഷയെഴുതിയവർക്കാണ്. ജാഗ്രതക്കുറവുണ്ടായ കേന്ദ്രത്തിന്റെ ഫോട്ടോ വച്ചാണ് പ്രചാരണം. കരമനയിലെ കേന്ദ്രത്തിൽ പരീക്ഷയെഴുതിയ കുട്ടിയെ പ്രത്യേകം സജ്ജീകരിച്ച മുറിയിൽ ഒറ്റയ്ക്കാണ് ഇരുത്തിയത്. തൈക്കാട് രോഗം സ്ഥിരീകരിച്ച കുട്ടിക്കൊപ്പം പരീക്ഷയെഴുതിയവരെ കണ്ടെത്തിയിട്ടുണ്ട്. കോട്ടൺഹില്ലിൽ പരീക്ഷയെഴുതിയ കുട്ടിയുടെ പിതാവിനും രോഗം സ്ഥിരീകരിച്ചതിനാൽ അവിടെ ഒപ്പമുണ്ടായിരുന്നവരെ നിരീക്ഷിക്കുന്നുണ്ട്.