തിരുവനന്തപുരം: കൊവിഡ് ചികിത്സയുമായി ബന്ധപ്പെട്ട് സ്വകാര്യ ആശുപത്രികളിൽ അമിത ഫീസ് ഈടാക്കിയാൽ കർശന നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
സ്വകാര്യ ആശുപത്രികളിൽ സർക്കാരാശുപത്രികളിലെ റഫറൻസ് ഇല്ലാതെയും ആളുകൾക്ക് പോകാം. സാധാരണരീതിയിലുള്ള നിരക്കേ ഈടാക്കാവൂ. ഇല്ലെങ്കിൽ സർക്കാർ ഇടപെടും.
ആരോഗ്യപ്രവർത്തകരുടെ രോഗബാധ പരിശോധിക്കും
ആരോഗ്യപ്രവർത്തകർക്ക് രോഗം ബാധിക്കുന്നതെങ്ങനെയന്നത് അവർ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് സർക്കാർ ഗൗരവമായി പരിശോധിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. രോഗം പകരുന്നത് തടയാനാവശ്യമായ മുൻകരുതലുകളെടുക്കാൻ നിർദ്ദേശിച്ചിട്ടുണ്ട്.