കിളിമാനൂർ: നിലമേൽ ഗ്രാമ പഞ്ചായത്തിലെ വാഹനത്തിൽ മത്സ്യവില്പന നടത്തുന്ന വ്യക്തിക്കും വാഹനത്തിന്റെ ഡ്രൈവർക്കും കൊവിഡ് കഴിഞ്ഞ ദിവസം സ്ഥിരീകരിച്ചു. ഈ വാഹനം പഴയ കുന്നുമ്മേൽ പഞ്ചായത്തിലെ പറണ്ട കുഴി, തട്ടത്തുമല, ചെമ്പകശേരിവാർഡുകളിൽ ഉൾപ്പെട്ട ചില പ്രദേശങ്ങളിലൂടെ സ്ഥിരമായി മത്സ്യവില്പന നടത്തിയിട്ടുള്ളതായി അറിഞ്ഞ സാഹചര്യത്തിത്തിൽ 20ന് മുമ്പ് 15 ദിവസത്തിനുള്ളിൽ ഈ വാഹനത്തിൽ നിന്നും മത്സ്യം വാങ്ങിയിട്ടുള്ളവർ വീട്ടിൽ നിരീക്ഷണത്തിൽ കഴിയണമെന്നു ആരോഗ്യ വകുപ്പ് അറിയിച്ചു. വാഴോട്, ചെറാട്ടുകുഴി, പറണ്ടക്കുഴി, വട്ടപ്പച്ച, തട്ടത്തുമല, തട്ടത്തുമല ലക്ഷം വീട്, മറവകുഴി, കൈലാസംകുന്ന്, പെരുംകുന്നം എന്നീ സ്ഥലങ്ങളിലൂടെയാണ് മത്സ്യ വില്പന വാഹനം കടന്നു പോകുന്നത്. ഈ വാഹനത്തിൽ നിന്നും മത്സ്യം വാങ്ങിയിട്ടുള്ളവർ 14 ദിവസം നിർബന്ധമായും നിരീക്ഷണത്തിൽ കഴിയേണ്ടത്. പനി, ചുമ, തലവേദന ഉൾപ്പെടെയുള്ള ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടെങ്കിൽ ഈ വിവരം ആരോഗ്യ പ്രവർത്തകരുടെ ശ്രദ്ധയിൽ പ്പെടുത്തണമെന്നും വാർഡുമെമ്പർമാരായ ജി.എൽ. അജീഷ്, ജി. രതീഷ്, കെ.എസ്. ഷിബു എന്നിവർ അറിയിച്ചു.