sarith-
sarith

തിരുവനന്തപുരം: യു.എ.ഇ കോൺസുലേറ്റിന്റെ നയതന്ത്ര പരിരക്ഷ ദുരുപയോഗിച്ച് സ്വർണക്കടത്ത് നടത്തിയ കേസിലെ ഒന്നാം പ്രതി സരിത്തിനെ വിമാനത്താവളത്തിലെ കാർഗോ വിഭാഗത്തിൽ തെളിവെടുപ്പിന് എത്തിച്ചപ്പോൾ കസ്റ്റംസ് കാർഗോ അസി.കമ്മിഷണർ രാമമൂർത്തി ക്ഷുഭിതനായി. സരിത്തിനു നേരെ അദ്ദേഹം പൊട്ടിത്തെറിച്ചതായാണ് അറിയുന്നത്. കോൺസുലേറ്റ് വാഹനത്തിൽ സരിത്ത് എത്തിയപ്പോഴെല്ലാം കാർഗോയുടെ വാതിൽ തുറന്നിട്ട തങ്ങളെ കബളിപ്പിച്ചെന്ന് പറഞ്ഞായിരുന്നു അസി.കമ്മിഷണർ പൊട്ടിത്തെറിച്ചത്. കോൺസുലേറ്റിന്റെ നയതന്ത്ര പരിരക്ഷ സംരക്ഷിക്കാൻ എല്ലാ സൗകര്യവും ചെയ്തു. പക്ഷേ തങ്ങളെ വിഡ്ഢികളാക്കുകയാണ് ചെയ്തതെന്ന് അസി.കമ്മിഷണർ സരിത്തിനോട് പറഞ്ഞു. ഇന്നലെ വൈകിട്ടാണ് സരിത്തിനെ കാർഗോ വിഭാഗത്തിലെത്തിച്ച് തെളിവെടുപ്പ് പൂർത്തിയായത്.