തിരുവനന്തപുരം: ബിരുദാനന്തര ബിരുദ മെഡിക്കൽ കോഴ്സുകളിലേക്കുള്ള ഓൺലൈൻ മോപ്പ് അപ്പ് അലോട്ട്മെന്റ് 25ന് പ്രസിദ്ധീകരിക്കും. പുതുതായി അപേക്ഷ നൽകിയ വിദ്യാർത്ഥികളടക്കം എല്ലാവർക്കും 24ന് ഉച്ചയ്ക്ക് 12 വരെ ഓപ്ഷനുകൾ നൽകാം. അവർ നൽകുന്ന ഓൺലൈൻ ഓപ്ഷന്റെയും റാങ്കിന്റെയും അടിസ്ഥാനത്തിലായിരിക്കും അലോട്ട്മെന്റ്. എല്ലാ വിദ്യാർത്ഥികളുടെയും റാങ്ക് ലിസ്റ്റും കാറ്റഗറി ലിസ്റ്റും അലോട്ട്മെന്റിന് മുമ്പായി പ്രസിദ്ധീകരിക്കും.
www.cee. kerala.gov.in എന്ന വെബ്സൈറ്റിലൂടെ അപേക്ഷ സമർപ്പിച്ചവർക്ക് വിവരങ്ങൾ 22 മുതൽ പരിശോധിക്കാൻ സൗകര്യമൊരുക്കിയിട്ടുണ്ട്. അപേക്ഷയിൽ ന്യൂനതകളുണ്ടെങ്കിൽ PG- Medical-2020 Candidate Portal വഴി പരിഹരിക്കാവുന്നതാണ്. ന്യൂനത പരിഹരിക്കുന്നതിനാവശ്യമായ സർട്ടിഫിക്കറ്റുകൾ 24ന് രാവിലെ 9 നകം അപ് ലോഡ് ചെയ്യണം.
അപേക്ഷയിൽ അപാകതകൾ പരിഹരിക്കാത്ത വിദ്യാർത്ഥികളെ തുടർന്നുള്ള
അലോട്ടുമെന്റ് നടപടി ക്രമങ്ങളിൽ പങ്കെടുപ്പിക്കുന്നതല്ല. രേഖകൾ തപാൽ മുഖേനെയോ മറ്റു മാർഗങ്ങളിലൂടെയോ സ്വീകരിക്കുന്നതല്ല.
വിദ്യാർത്ഥികൾ അലോട്ട്‌മെന്റ് ലഭിക്കുന്ന പക്ഷം നിർബന്ധമായും അതാത് കോളേജുകളിൽ എത്തി പ്രവേശനം നേടേണ്ടതാണ്.