swapna
Swapna

തിരുവനന്തപുരം: എൻ.ഐ.എ പിടിമുറുക്കിയതിന് പിന്നാലെ സ്വ‌ർണക്കടത്തിന് പിന്നിലെ ഭീകര ബന്ധത്തെക്കുറിച്ച് സംസ്ഥാന പൊലീസും അന്വേഷിക്കുന്നു. ഭീകര വിരുദ്ധ സ്ക്വാഡിനാണ് ചുമതല. വർഷങ്ങളായി സ്വർണക്കടത്ത് നടത്തുന്ന സംഘങ്ങളെക്കുറിച്ചും അവരുടെ ഭീകര ബന്ധത്തെക്കുറിച്ചുമുള്ള റിപ്പോർട്ട് പൊലീസ് എൻ.ഐ.എയ്ക്ക് കൈമാറിയിരുന്നു. ഈ വിവരങ്ങൾ അറിയാമായിരുന്നിട്ടും ഉണർന്ന് പ്രവർത്തിച്ചില്ലെന്ന ആരോപണം ഉയർന്നതിനു പിന്നാലെയാണ് നടപടി.

സ്വർണക്കടത്തിന്റെ പിന്നിൽ ഭീകര സംഘടനകളെന്നാണ് എൻ.ഐ.എ കണ്ടെത്തിയിട്ടുള്ളത്. സ്വർണക്കടത്തിലൂടെയുള്ള സാമ്പത്തിക ലാഭം ഭീകരവാദത്തിന് ഉപയോഗിക്കുന്നതായും എഫ്.ഐ.ആറിലുണ്ട്. ഒരു വർഷം മുൻപേ ഇക്കാര്യം സംസ്ഥാന രഹസ്യാന്വേഷണ വിഭാഗം റിപ്പോർട്ട് ചെയ്തിരുന്നു. സ്വർണക്കടത്ത് പിടിക്കപ്പെടാതിരിക്കാൻ സ്ത്റീകളെ ഉപയോഗിക്കുന്നതായും കണ്ടെത്തിയിരുന്നു.