safil

പേരൂർക്കട: ഇന്ത്യൻ നിർമ്മിതമായ 13 ലിറ്റർ മദ്യവുമായി യുവാവ് പൊലീസിന്റെ പിടിയിലായി. വാഴോട്ടുകോണം മഞ്ഞിണാത്തിവിള വീട്ടിൽ സഫിലാണ് (45) പിടിയിലായത്. ഇന്നലെ പൊലീസ് വെള്ളൈക്കടവ് പാലത്തിനു സമീപം നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് മദ്യവുമായി ബൈക്കിൽ സഞ്ചരിച്ച പ്രതി പിടിയിലായത്. ഓൺലൈൻ ആപ്പ് വഴി ബുക്ക് ചെയ്താണ് കാട്ടാക്കടയിലെ ഒരു ബിവറേജസിൽ നിന്നു താൻ മദ്യം കൊണ്ടുവന്നതെന്നാണ് പൊലീസിനോടു പറഞ്ഞത്. വട്ടിയൂർക്കാവ് പൊലീസ് അറസ്റ്റുചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി.