ruber

കിളിമാനൂർ: വിലക്കുറവിന് പിന്നാലെ കൊവിഡും കൂടിയെത്തിയതോടെ റബർ മേഖല പ്രതിസന്ധിയിൽ. നീണ്ട ഇടവേളയ്‌ക്ക് ശേഷം ടാപ്പിംഗ് ആരംഭിച്ചെങ്കിലും വേനൽ മഴയും, വിലക്കുറവും കർഷകരെ ദുരിതത്തിലാക്കുകയാണ്. കുരുമുളകും തെങ്ങുമടക്കമുള്ള കാർഷികവിളകൾ ഉപേക്ഷിച്ചാണ് പലരും റബർ കൃഷിയിലേക്കിറങ്ങിയത്.

ആദ്യമൊക്കം ആദയമുണ്ടായെങ്കിലും പിന്നീട് സ്ഥിതി മാറി. ഇറക്കുമതിയും റബറിന് താങ്ങ് വില നിശ്ചയിക്കാത്തത്തുമെല്ലാം പ്രതിസന്ധിക്ക് ആക്കം കൂട്ടി. ഒരോ സീസണിലും ടാപ്പിംഗിന് വേണ്ട ചില്ലിനും ചിരട്ടയ്‌ക്കും കയറിനുമായി ആയിരക്കണക്കിന് രൂപയാണ് ചെലവാക്കുന്നത്.

കഴിഞ്ഞ വർഷം പ്രളയം കാരണം കുറച്ച് ദിവസം മാത്രമാണ് ടാപ്പിംഗ് നടന്നത്. സാമ്പത്തിക പ്രതിസന്ധി മറികടക്കാമെന്ന പ്രതീക്ഷയോടെ ടാപ്പിംഗ് തുടങ്ങിയ കർഷകർ ഇപ്പോൾ കൂലി കൊടുക്കാൻ പോലും പറ്റാത്ത അവസ്ഥയിലാണ്.

റബർ സീസൺ ഇങ്ങനെ

 ഫെബ്രുവരി, മാർച്ച്, ഏപ്രിൽ മാസങ്ങളിൽ റബർ മരങ്ങൾക്ക് വിശ്രമം

 മേയ് മാസത്തിൽ ടാപ്പിംഗ് ആരംഭിക്കും

 ടാപ്പിംഗ് കൂലി (ഒരു മരം): 1.50 രൂപ- 2 രൂപ

 നൂറു റബറുള്ള കർഷകന് ലഭിക്കുന്ന ഷീറ്റ്: 5-6

 2019ൽ ഈ സമയം ഷീറ്റിന്റെ വില: 140 - 150 രൂപ

 ഇപ്പോൾ: 100 - 115 രൂപ

 ഷീറ്റുണ്ടാക്കുന്നതിന് യൂണിറ്റുകൾ റബർ പാൽ സ്വീകരിക്കും

 200 ലിറ്ററിന് വില- 5000 രൂപ വരെ