tv-ettuvangunnu
ബാങ്ക് പ്രസിഡന്റ് എസ്.മധുസൂദനക്കുറുപ്പിൽ നിന്ന് ഗ്രാമപഞ്ചായത്തംഗം ശിവദാസനും അങ്കണവാടി ടീച്ചർ ഷെറി ശുഭയും ചേർന്ന് ടി.വി ഏറ്റുവാങ്ങുന്നു

കല്ലമ്പലം: കരവാരം ഗ്രാമ പഞ്ചായത്തിലെ ഞാറക്കാട്ടുവിളയിൽ 12ഓളം കുട്ടികൾക്ക് ഓൺലൈൻ പഠന സൗകര്യമൊരുക്കി കരവാരം പഞ്ചായത്ത് സർവീസ് സഹകരണ ബാങ്ക്. ഞാറക്കാട്ടുവിള അങ്കണവാടിയിൽ എൽ.ഇ.ഡി ടിവി വാങ്ങി നൽകിയാണ് പ്രദേശത്തെ കുട്ടികൾക്ക് ഓൺലൈൻ പഠന സൗകര്യമൊരുക്കിയത്. എട്ടാം വാർഡ്‌ മെമ്പറും പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനുമായ ശിവദാസനും ബി.ആർ.സി കോ-ഓർഡിനേറ്റർ ഷീബയും കരവാരം പഞ്ചായത്ത് സർവീസ് സഹകരണ ബാങ്കിനെ സമീപിച്ച് സഹായം അഭ്യർത്ഥിച്ചിരുന്നു. തുടർന്നാണ് ബാങ്ക് ഭരണസമിതി ടിവി വാങ്ങി നൽകാൻ തീരുമാനിച്ചത്. ടിവി ബാങ്ക് പ്രസിഡന്റ് എസ്.മധുസൂദനക്കുറുപ്പിൽ നിന്ന് ഗ്രാമപഞ്ചായത്തംഗം ശിവദാസനും അങ്കണവാടി ടീച്ചർ ഷെറി ശുഭയും ചേർന്ന് ഏറ്റുവാങ്ങി. ബാങ്ക് ഡയറക്ടർ സേതുമാധവൻ, ബി.ആർ.സി കോ-ഓർഡിനേറ്റർ ഷീബ, മേവർക്കൽ എൽ.പി.എസ് വികസന സമിതി ചെയർമാൻ സി.വി. നാരായണൻ നായർ, പറക്കുളം എൽ. പി.എസ് വികസന സമിതി ചെയർമാൻ ജഹാംഗീർ ഖാൻ, പി.ടി.എ അംഗം സുജാത, എ.ഡി.എസ് പ്രസിഡന്റ് രമണി, പൊതുപ്രവർത്തകരായ അസ്സിം, ശുഭകുമാർ തുടങ്ങിയവർ പങ്കെടുത്തു.