upspravasi
മുടപുരം ഗവൺമെന്റ് യു.പി സ്കൂളിൽ ഓൺലൈൻ പഠന സൗകര്യം വർദ്ധിപ്പിക്കുന്നതിനായി മുടപുരം പ്രവാസി വെൽഫെയർ അസോസിയേഷൻ ഭാരവാഹികൾ ഹെഡ്മിസ്ട്രസ് കെ.എസ് .വിജയകുമാരിക്ക് സ്മാർട്ട് ഫോണുകൾ കൈമാറുന്നു

മുടപുരം:മുടപുരം ഗവൺമെന്റ് യു.പി സ്കൂളിൽ ഓൺലൈൻ പഠന സൗകര്യം വർദ്ധിപ്പിക്കുന്നതിനായി മുടപുരം ഗവൺമെന്റ് യു.പി സ്കൂൾ ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തിൽ വിവിധ സംഘടനകളിൽ നിന്നും വ്യക്തികളിൽ നിന്നും 9 സ്മാർട്ട് ഫോണുകളും ഒരു ടിവിയും സംഘടിപ്പിച്ച് സ്കൂളിന് നൽകി. മുടപുരം പ്രവാസി വെൽഫെയർ അസോസിയേഷൻ മൂന്നു ഫോണും എന്റെ ഗ്രാമം മുട്ടപ്പലം ഫേസ്ബുക്ക് കൂട്ടായ്മ മൂന്ന് ഫോണും,സ്കൂൾ ജനകീയ കൂട്ടായ്മ രണ്ട് ഫോണും സ്കൂൾ എസ്.എം.സി ചെയർമാൻ സുമേഷ് ഒരു ഫോണും, മുടപുരം എസ്.ആർ നിവാസിൽ സുകുമാരൻ (തണു ) ഒരു ടി വി യും ഡിഷ് കണക്ഷനും സംഭാവന ചെയ്തു. ഇവ സ്കൂൾ ഹെഡ്മിസ്ട്രസ് കെ.എസ്.വിജയകുമാരി ഏറ്റുവാങ്ങി.