വെള്ളറട: കീഴാറൂർ ഇടപ്പിറക്കോണം - കുഞ്ചുകോണം പ്രദേശങ്ങളെ തമ്മിൽ ബന്ധിപ്പിക്കാൻ എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 31.40 ലക്ഷം രൂപ ചെലവഴിച്ച് നെയ്യാർ ഇറിഗേഷൻ കനാലിനു കുറുകെ നിർമ്മിച്ച പാലത്തിന്റെ ഉദ്ഘാടനം സി.കെ. ഹരീന്ദ്രൻ എം.എൽ.എ നിർവഹിച്ചു. പെരുങ്കടവിള ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി. സുജാതകുമാരി, ആര്യങ്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. അനിൽ, ബ്ളോക്ക് വൈസ് പ്രസിഡന്റ് കെ.കെ. സജയൻ, വാർഡ് മെമ്പർ മോളി, ബി.ഡി.ഒ അരുവിപ്പുറം സുരേഷ്, ജീവൽ കുമാർ, ഇറിഗേഷൻ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.