68 കിലോയിൽ നിന്നും ശരീരഭാരം 84 കിലോയാക്കി കിടിലൻ മേക്കോവർ ചിത്രം പങ്കുവച്ച് കൃഷ്ണ ശങ്കർ. താരത്തിന്റെ മേക്കോവർ ഫോട്ടോയാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ തരംഗം. 'തൊബാമ' എന്ന സിനിമയ്ക്കായാണ് 16 കിലോ ശരീരഭാരം കൂട്ടിയത്. മൊഹ്സിൻ കാസിം സംവിധാനം ചെയ്ത തൊബാമ 2018ൽ റിലീസായ ചിത്രമാണ്. കിച്ചുവിൽ നിന്നും മമ്മൂവിലേക്ക്' എന്ന ക്യാപ്ഷനോടെയാണ് നടൻ ചിത്രങ്ങൾ പങ്കുവച്ചത്. വള്ളീം തെറ്റി പുള്ളീം തെറ്റി', 'മരുഭൂമിയിലെ ആന', 'ആദി', 'അള്ള് രാമേന്ദ്രൻ' എന്നിവയാണ് കൃഷ്ണ ശങ്കറിന്റെ മറ്റ് ചിത്രങ്ങൾ.