swetha

മലയാള സിനിമയിൽ വ്യത്യസ്തങ്ങളായ കഥാപാത്രങ്ങളിലൂടെ തന്റേതായ സ്ഥാനം ഉറപ്പിച്ച താരമാണ് ശ്വേതാ മേനോൻ.വിവാദങ്ങൾക്കൊപ്പം തന്നെ താരത്തിന്റെ പല സിനിമകളും പ്രശംസ ഏറ്റുവാങ്ങിയിട്ടുമുണ്ട്.നടി എന്നതിലുപരി നൃത്തകി, അവതാരക എന്നീ നിലകളിലും താരം സജീവമാണ്.തന്റെ ആദ്യ വിവാഹം തകരാൻ ഉണ്ടായ കാരണം ശ്വേതാ മേനോൻ തുറന്നു പറഞ്ഞിരിക്കുകയാണ്. ബോബി ഭോസ്‌ലെയായിരുന്നു ശ്വേതയുടെ ആദ്യ ഭർത്താവ്. ഇയാളുമായി ബന്ധം പിരിയാനുണ്ടായ കാരണം വ്യക്തമല്ലായിരുന്നു. ഏറെക്കാലം സുഹൃത്തുക്കളായിരുന്ന ബോബി ഭോസ്‌ലെയും ശ്വേതയും പ്രണയത്തിലൂടെ വിവാഹത്തിലേക്കെത്തുകയായിരുന്നു. നല്ല കുടുംബജീവിതം ആഗ്രഹിച്ച ശ്വേതയ്ക്ക് ലഭിച്ചത് കറുത്ത ദിനങ്ങളായിരുന്നു. "ബോബിക്ക് ചെറിയ മാനസിക രോഗമായിരുന്നു. ഒരു മാസമൊക്കെ ബോബി കൂടെ നിന്നു. പിന്നെ പോയി. നാലഞ്ച് മാസം കഴിയുമ്പോൾ വീണ്ടും വരും. ഏഴു വർഷം പ്രണയിച്ചവരാണ് ഞങ്ങൾ. എന്നിട്ടും അയാൾ കഞ്ചാവ് ഉപയോഗിക്കും എന്നു ഞാൻ അറിഞ്ഞിരുന്നില്ല. ബോബി ആ സമയത്ത് ഉണ്ടാക്കിയ പ്രശ്നങ്ങൾ ചില്ലറയല്ല." താൻ ആരെയും വെറുത്തിട്ടില്ലെന്നും ഇപ്പോഴും ആദ്യ ഭർത്താവ് വിളിക്കാറുണ്ടെന്നും താരം വെളിപ്പെടുത്തി.

സാമ്പത്തികമായി വളരെ പുറകിൽ നിൽക്കുന്ന കുടുംബ മായിരുന്നു ബോബിയുടേത്. അവർക്ക് തന്റെ സമ്പത്തിൽ മാത്രമായിരുന്നു നോട്ടമെന്ന് വൈകാതെ ശ്വേത തിരിച്ചറിഞ്ഞു. പല ആവശ്യങ്ങൾ പറഞ്ഞ് ബാങ്ക് ബാലൻസെല്ലാം അവർ പിൻവലിപ്പിച്ചിരുന്നു. 'ജോഷ്' എന്ന സിനിമയിൽ അഭിനയിക്കാൻ ആമിർ ഖാൻ വഴി ഒരു ക്ഷണം കിട്ടുന്നത് ആ സമയത്തായിരുന്നു. എന്നാൽ അതിലഭിനയിക്കാൻ ബോബി വിസമ്മതിക്കുകയും അതിന്റെ പേരിൽ ദ്രോഹിക്കുകയും ചെയ്തു. ഇതോടെ ബോബിയുമായുള്ള ജീവിതം അവസാനിപ്പിച്ച് അവിടെനിന്നും പടിയിറങ്ങിയെന്നുമാണ് വെളിപ്പെടുത്തൽ. ശ്വേതാ മേനോൻ ശ്രീവത്സം മേനോന്റെ ഭാര്യയും ഒരു കുഞ്ഞിന്റെ അമ്മയുമാണ്.

ഞാൻ ആരെയും ഇപ്പോഴും വെറുത്തിട്ടൊന്നുമില്ലേ.ബോബിയെ പോലും. ഇപ്പോഴും അയാൾ വിളിക്കും തിരിച്ചു വരു നമ്മുക്ക് കല്യാണം കഴിക്കാം എന്നോക്കെ പറയും. ഐ മിസ് മൈ ഫ്രണ്ട് എന്നൊക്കെ പറഞ്ഞു കരയും. അപ്പോൾ എന്റെ അടുത്ത് ശ്രീ ( ഭർത്താവ് ശ്രീവത്സൻ )ഉണ്ടാകും. എന്നെക്കാൾ അയാളുടെ രോഗാവസ്ഥ മനസിലാകുന്നത് ശ്രീയ്ക്കാണ്

- ശ്വേതാ മേനോൻ