photo

വിതുര:തൊളിക്കോട് പുളിച്ചാമല ഗ്രാമീണ ഗ്രന്ഥശാലയ്ക്ക് ജില്ലാ പഞ്ചായത്ത്‌ അനുവദിച്ച 10ലക്ഷം രൂപ വിനിയോഗിച്ച് നിർമ്മിക്കുന്ന രണ്ടാം നിലയുടെ നിർമ്മണോദ്ഘാടനം ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ് വി.കെ.മധു നിർവഹിച്ചു.തൊളിക്കോട് പഞ്ചായത്ത്‌ പ്രസിഡന്റ് ഷംനാനവാസ്,വൈസ് പ്രസിഡന്റ് ആർ.സി.വിജയൻ,വെള്ളനാട് ബ്ലോക്ക്‌ പഞ്ചായത്ത്‌ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജെ.വേലപ്പൻ,തുരുത്തിവാർഡ്‌ മെമ്പർ ബി.സുശീല,സി.പി.എം മുൻ ലോക്കൽ കമ്മിറ്റി സെക്രട്ടറി എൻ. ഗോപാലകൃഷ്ണൻ,ഭദ്രം. ജി.ശശി, മുൻ പുളിച്ചാമല വാർഡ്‌ മെമ്പർ ജി. ബാലചന്ദ്രൻനായർ,എസ്.ചന്ദ്രശേഖരൻനായർ, മോഹനൻനായർ,ശ്രീകണ്ഠൻനായർ, അനന്ദു ചന്ദ്രൻ,ആർ.രതീഷ് എന്നിവർ പങ്കെടുത്തു.