വിതുര: ചായം റസിഡന്റ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ എസ്.എസ്.എൽ.സി പാസായ എല്ലാ വിദ്യാർത്ഥികളെയും തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി. കെ. മധു ആദരിച്ചു. എസ് സതീഷ് ചന്ദ്രൻ നായരുടെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ വിതുര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. എൽ. കൃഷ്ണകുമാരി, മണ്ണറ വിജയൻ, എസ് രാധാകൃഷ്ണൻ, പി. രാധാകൃഷ്ണൻ നായർ, കെ.അപ്പുക്കുട്ടൻനായർ, കെ. കേശവൻ നായർ, എൻ. ശ്രീകുമാർ, മോനിഷ് കുമാർ, ഫ്രാറ്റ് ഭാരവാഹികളായ ജി. ഗിരീശൻ നായർ, ടി.വി. പുഷ്കരൻ നായർ എന്നിവർ സംസാരിച്ചു. ചായം ജംഗ്ഷനിലെ സ്ട്രീറ്റ് ലൈറ്റുകൾ കത്തിക്കുന്നതിന് വേണ്ട നടപടി സ്വീകരിക്കണമെന്നും ചായം കൈതക്കുഴിയിലെ വോൾട്ടേജ് ക്ഷാമം പരിഹരിക്കണമെന്നും ലക്ഷങ്ങൾ മുടക്കി നെല്ലിക്കുന്നിൽ ടൈമർ സ്ഥാപിച്ചതിന്റെ അഴിമതിയെക്കുറിച്ച് അന്വേഷിക്കണമെന്നും പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.