നെടുമങ്ങാട് : അരുവിക്കര വാർഡിൽ സി.ബി.എസ്.ഇ പരീക്ഷയിൽ 97% മാർക്ക് വാങ്ങി വിജയിച്ച കുമാരി നന്ദന, പ്ലസ്‌ടു പരീക്ഷയിൽ 91 % മാർക്ക് നേടിയ ശംഭു നാരായണൻ, 88% മാർക്ക് ലഭിച്ച കുമാരി വൈഷ്ണവി നാരായണൻ എന്നിവരെ സി.പി.ഐ അരുവിക്കര വാർഡ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രവർത്തകർ വീടുകളിളെത്തി അമോദിച്ചു.പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ആർ.വിജയൻ നായർ ഉദ്‌ഘാടനം ചെയ്തു.