കാട്ടാക്കട:പ്ലസ്ടു പഠനം പൂർത്തിയാക്കിയവർക്ക് ഉപരിപഠന സാദ്ധ്യതകളെക്കുറിച്ച് 'സ്റ്റെപ്പിങ് അപ്പ്‌ - തിങ്ക് ബിയോണ്ട് സ്കൂൾ' എന്ന വിഷയത്തിൽ സൗജന്യ കരിയർ വെബിനാർ കിക്മ കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസ് കോളെജിൽ ഇന്ന് രാവിലെ 10.30ന് നടക്കും.വിവിധ പ്രൊഫഷണൽ ഡിഗ്രി കോഴ്സുകൾ,പരമ്പരാഗത ഡിഗ്രി കോഴ്സുകൾ അവയുടെ ഉപരിപഠന സാദ്ധ്യതകൾ , അവ പ്രധാനം ചെയ്യുന്ന ചെയ്യുന്ന തൊഴിൽ മേഖലകൾ എന്നിവയെക്കുറിച്ച് വെബിനാറിൽ ചർച്ച നടത്തും.ഗൂഗിൾ മീറ്റ് വഴി സംഘടിപ്പിക്കുന്ന വെബിനറിൽ 250 കുട്ടികൾക്കാണ് അവസരം.സംസ്ഥാന സഹകരണ യൂണിയൻ ചെയർമാൻ കോലിയക്കോട് കൃഷ്ണൻ നായർ ഉദ്ഘാടനം നിർവഹിക്കും. വിദ്യാഭ്യാസ വിദഗ്ദ്ധനായ ഡോക്ടർ.അജിത് ശങ്കർ മുഖ്യ വിഷയം അവതരിപ്പിക്കും.തുടർന്ന് രക്ഷകർത്താക്കളുടെയും വിദ്യാർത്ഥികളുടെയും സംശയങ്ങൾക്ക് മറുപടി ലഭിക്കും.പരിപാടിയിൽ പങ്കെടുക്കുന്നതിനുള്ള ലിങ്ക് : https://meet.google.com/dmc-qrnt-wzy