general

ബാലരാമപുരം: മുൻ മുഖ്യമന്ത്രി സി.എച്ച്. മുഹമ്മദ് കോയ മെമ്മോറിയൽ എഡ്യൂക്കേഷൻ ഫോറം ഏർപ്പെടുത്തിയ കർമ്മ യുവത്വ പുരസ്കാരത്തിന് നേമം ബ്ലോക്ക് പൂങ്കോട് ഡിവിഷൻ മെമ്പർ എസ്. വീരേന്ദ്രകുമാർ അർഹനായി. 10,001 രൂപയും എസ്കോ മോഹൻ രൂപകല്പന ചെയ്‌ത ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. 27ന് വൈകിട്ട് 4ന് അഡ്വ.എം. വിൻസെന്റ് എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ പ്രതിപക്ഷ ഉപനേതാവ് ഡോ.എം.കെ. മുനീർ പുരസ്കാരം സമ്മാനിക്കുമെന്ന് അവാർഡ് കമ്മിറ്റി ചെയർമാൻ ഹാജി .കെ.എച്ച്.എം അഷ്റഫ്,​ ജനറൽ കൺവീനർ ബാലരാമപുരം അബൂബക്കർ എന്നിവർ അറിയിച്ചു.