ബാലരാമപുരം: പഞ്ചായത്തിൽ കൊവിഡ് ജാഗ്രതാ നടപടികൾ ഫലപ്രദമാക്കണമെന്ന് ആവശ്യം ശക്തമാകുന്നു. കടകളിൽ സാനിറ്റൈസർ നിർബന്ധമാക്കണമെന്ന് ആരോഗ്യവകുപ്പ് പലതവണ അറിയിപ്പ് നിർദ്ദേശം നൽകിയിട്ടും പലയിടത്തും ഇക്കാര്യം നടപ്പായില്ല. വിവിധ സ്ഥലങ്ങളിൽ ജനങ്ങൾ കൂട്ടത്തോടെ എത്തുന്നതും ആശങ്ക സൃഷ്ടിക്കുകയാണ്. ഗുരുതര സാഹചര്യം കണക്കിലെടുത്ത് പഞ്ചായത്തിലെ 6,​7 വാർഡുകൾ കണ്ടെയ്ൻമെന്റ് സോണിൾ ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് മെഡിക്കൽ ഓഫീസർ കളക്ടർക്ക് കത്തും നൽകിയിട്ടുണ്ട്. കഴിഞ്ഞ ഒരാഴ്ചയ്‌ക്കിടെ മൂന്ന് പേർക്ക് കൊവിഡ് സ്ഥിരീകരിച്ചത് ഗൗരവമാണെന്നും സമ്പർക്കം വഴിയുള്ള രോഗവ്യാപനം വർദ്ധിക്കാനുള്ള സാഹചര്യം നിലവിലുണ്ടെന്നും മെഡിക്കൽ ഓഫീസർ ആർ.എം. ബിജു അറിയിച്ചു.