തിരുവനന്തപുരം:നഗരസഭയിലെ 4 കൗൺസിലർമാക്കും ഒരു ശുചീകരണ തൊഴിലാളിക്കും ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചു. ഇവരുടെ ഉറവിടം വ്യക്തമല്ല. നഗരസഭയിലെ കൗൺസിലർമാർക്കും ജീവനക്കാർക്കുമായി നടത്തിയ കൊവിഡ് പരിശോധനയിലാണ് ഇവർക്ക് രോഗം സ്ഥിരീകരിച്ചത്. നഗരത്തിൽ കൊവിഡ് കേസുകൾ കാര്യമായി റിപ്പോർട്ട് ചെയ്യപ്പെടാത്ത പ്രദേശങ്ങളിലെ കൗൺസിലർമാർക്കാണ് രോഗം. ഇത് ആശങ്ക വർദ്ധിക്കുന്നു. രോഗം സ്ഥിരീകരിച്ച കൗൺസിലർമാരെ ചികിത്സാ കേന്ദ്രങ്ങളിലേക്കും ഇവരുടെ റൂട്ട് മാപ്പ് തയ്യാറാക്കി ഇവരുമായി സമ്പർക്കം പുലർത്തിയവരെ കണ്ടെത്തി നിരീക്ഷണത്തിലുമാക്കും. നഗരത്തിലെ സ്ഥിതി അതീവ ഗുരുതരമാണെന്നും ഈ സാഹരചര്യത്തിൽ പരിശോധനകൾ വർദ്ധിപ്പിക്കുമെന്നും മേയർ കെ.ശ്രീകുമാർ പറഞ്ഞു. രോഗം സ്ഥിരീകരിച്ച ഒരാൾ സന്ദർശനം നടത്തിയതിനെ തുടർന്ന് നഗരസഭയുടെ ഉള്ളൂർ സോണൽ ഓഫീസ് അടച്ചിടാൻ തീരുമാനിച്ചു.