മലയിൻകീഴ് :കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി നേമം ബ്ലോക്ക്‌ പഞ്ചായത്ത്‌ പരിധിയിലെ മലയിൻകീഴ് താലൂക്ക് ഹെഡ്ക്വാർട്ടേഴ്‌സ് ആശുപത്രിയിലും,വിളപ്പിൽശാല സാമൂഹ്യാരോഗ്യ കേന്ദ്രത്തിലും ഓരോ സ്റ്റാഫ് നെഴ്‌സിന്റെ താത്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.നിശ്ചിത യോഗ്യതയുള്ള അപേക്ഷകർ ബയോഡേറ്റയോടൊപ്പം സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റുകളുടെ പകർപ്പ് സഹിതം മലയിൻകീഴ് നേമം ബ്ലോക്ക്‌ പഞ്ചായത്ത്‌ ഓഫീസിലെ ബി.ഡി.ഒയുടെ ഔദ്യോഗിക ഇമെയിൽ വിലാസത്തിൽ ഓൺലൈനായി അപേക്ഷിക്കേണ്ടതാണ്.കൂടുതൽ വിവരങ്ങൾക്ക് 0471-2282025 ഫോൺ നമ്പരിൽ വിളിക്കണം.അപേക്ഷ ലഭിക്കേണ്ട അവസാന തീയതി 27.