പെരിങ്ങമ്മല: അർദ്ധരാത്രി സംഘം ചേർന്ന് റസ്റ്റോറന്റിനും അതിനോട് ചേർന്ന വീട്ടിനും നേരെ കല്ലേറ്. പാപ്പനംകോട് കുറ്റിമൂട്ടിൽ റസ്റ്റോറന്റ് ഉടമ ബെൻഷിയുടെ വീടിനും കടയ്ക്കും നേരെയാണ് കഴിഞ്ഞ ദിവസം കല്ലേറുണ്ടായത്. അക്രമത്തിൽ ഷീറ്റു മേഞ്ഞ മേൽക്കൂര തകർന്നു. സമീപവാസിയും വിവിധ കേസുകളിൽ പ്രതിയുമായ പ്രവാസിയുടെ നേതൃത്വത്തിലാണ് ആക്രമണമുണ്ടായതെന്ന് റസ്റ്റോറന്റ് ഉടമ കുറ്റിമൂട്ടിൽ ബെൻഷി പൊലീസിനോടു പറഞ്ഞു. ബഹളമുണ്ടാക്കി ആളെ കൂട്ടിയപ്പോൾ ഇയാളും സഹായികളും രക്ഷപ്പെട്ടു. കേസെടുത്തു അന്വേഷണം ആരംഭിച്ചതായി പാലോട് പൊലീസ് പറഞ്ഞു.