തിരുവനന്തപുരം: നഗരത്തിൽ ഇന്നലെ ലോക്ക് ഡൗൺ ലംഘനം നടത്തിയതിന് 98 പേർക്കെതിരെ കേസെടുത്തു. കൂടാതെ നഗരത്തിലെ ഐസൊലേഷൻ കേന്ദ്രത്തിൽ നിന്ന് ചാടിയ ഒരാൾക്കെതിരെയും ഇന്നലെ കേസെടുത്തിട്ടുണ്ട്. കാഞ്ഞിരംകുളം സ്വദേശിയായ 65കാരനാണ് പുളിങ്കുടിക്ക് സമീപമുള്ള കൊവിഡ് ഫസ്റ്റ് ലെയിൻ ചികിത്സാകേന്ദ്രത്തിൽ നിന്നും മുങ്ങിയത്. ചികിത്സാസെന്റർ അധികൃതർ നൽകിയ പരാതിയെ തുടർന്നാണ് ഇയാൾക്കെതിരെ കേസെടുത്തത്. മാർഗനിദ്ദേശങ്ങൾ പാലിക്കാതെ യാത്ര ചെയ്ത 12 വാഹനങ്ങൾക്കെതിരെയും മാസ്‌ക് ധരിക്കാത്ത 205 പേർക്കെതിരെയും കേസെടുത്തതായി സിറ്റി പൊലീസ് കമ്മിഷണർ ബൽറാം കുമാർ ഉപാദ്ധ്യായ അറിയിച്ചു.