അഞ്ചാലുംമൂട്: ഒറ്റയ്ക്ക് താമസിച്ചിരുന്നയാളെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. തൃക്കരുവ, വടക്കേക്കര, പിള്ളവീട്ടിൽ അജിത്ത് കുമാറാണ് (58) മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് രണ്ടോടെ അയൽവാസിയാണ് മൃതദേഹം കണ്ടത്. മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിൽ. ഭാര്യ: പരേതയായ ഗീതാകുമാരി. മക്കൾ: അരുൺ, അഖിൽ.