corona-virus

വെള്ളനാട്: വെള്ളനാട് ഗ്രാമ പഞ്ചായത്തിൽ രണ്ടു പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. വട്ടപ്പാറ സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരനായ കുളക്കോട് സ്വദേശി (34), വിഴിഞ്ഞം കോസ്റ്റ് ഗാർഡിലെ പൊലീസുകാരനായ ചാങ്ങ സ്വദേശി (50) എന്നിവർക്കാണ് ബുധനാഴ്ച രോഗബാധ കണ്ടെത്തിയത്. കുളക്കോട് സ്വദേശി എത്തിയ ഗ്രാമപഞ്ചായത്ത് ഓഫീസിന് സമീപത്തെ സ്വകാര്യ ക്ലിനിക്ക്, സ്വകാര്യ ആശുപത്രി എന്നിവ അടച്ചു. ചാങ്ങ സ്വദേശി ജോലിക്ക് പോകുന്നതിനിടെയാണ് വിഴിഞ്ഞം സി.എച്ച്.സിയിൽ സ്രവ പരിശോധന നടത്തിയത്. തുടർന്ന് വീട്ടിൽ ക്വാറന്റൈനിൽ ആയിരുന്നു. കഴിഞ്ഞ ദിവസം വെള്ളനാട് ജംഗ്ഷനിലെ മൊബൈൽ കട ജീവനക്കാരന് രോഗം കണ്ടെത്തിയിരുന്നു.