kk
കെ.കെ.മനോഹരൻ

തിരുവനന്തപുരം: എഴുത്തുകാരൻ, ചരിത്രകാരൻ എന്നീ നിലകളിൽ പ്രശസ്‌തനായ കെ.കെ.മനോഹരൻ (89) അന്തരിച്ചു. വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ഇന്നലെ പുലർച്ചെ തിരുവനന്തപുരം കോസ്‌മോപൊളിറ്റൻ ആശുപത്രിയിലായിരുന്നു അന്ത്യം.പത്തനംതിട്ട കുളത്തുമൺ ഗ്രാമത്തിൽ കർഷക കുടുംബത്തിലാണ് ജനനം. നടരാജഗുരു , നിത്യ ചൈതന്യ യതി എന്നിവരുമായി അടുത്ത ബന്ധം പുലർത്തിയിരുന്നു.സംസ്‌കൃതവും ഇംഗ്ലീഷും ഹിന്ദിയും തമിഴും ഉൾപ്പെടെയുളള ഭാഷകളിൽ പ്രവീണ്യമുണ്ടായിരുന്ന മനോഹരൻ ഇന്ത്യൻ ഫിലോസഫിക്ക് അമൂല്യ സംഭാവനകൾ നൽകി. പ്രഭാഷകൻ, സംഘാടകൻ തുടങ്ങിയ നിലകളിലും വ്യക്തിമുദ്ര പതിപ്പിച്ചു. ശ്രീചിത്തിര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും ഓഫീസ് സൂപ്രണ്ടായി വിരമിച്ച വസുന്ധതിയാണ് ഭാര്യ. കലാകൗമുദി ഡെപ്യൂട്ടി ജനറൽ മാനേജർ ശ്രീകുമാർ മകനാണ്. മരുമകൾ ജി.അനിത (പത്രപ്രവർത്തക).ചെറുമകൾ ആദിത്യ അനുശ്രീ. സംസ്‌കാര ചടങ്ങുകൾ ഇന്ന് ശാന്തികവാടത്തിൽ നടക്കും.