കാട്ടാക്കട:ഗാന്ധി ദർശൻ യുവജന സമിതി കള്ളിക്കാട് മേഖലയും ഫീനിക്സ് വാരിയേഴ്സ് ക്ലബും കിളളി അമ്മ ഹോമിയോപ്പതിക്ക് ക്ലിനിക്കും സംയുക്തമായി ഹോമിയോ ഇമ്മ്യൂൺ ബൂസ്റ്റർ മരുന്നുകളുടെ ബൂസ്റ്റർ ഡോസ് വിതരണം നടന്നു.നെയ്യാർ ഡാം പോലീസ് സ്റ്റേഷൻ,നെയ്യാർ ഡാം ഫയർഫോഴ്സ് എന്നിവിടങ്ങളിലെ ഉദ്യോഗസ്ഥർക്കും അവരുടെ കുടുംബാംഗങ്ങൾക്കും ആയാണ് മരുന്ന് വിതരണം.ഡോ.യദുകൃഷ്ണൻ,ഡോ.മഞ്ജുഷ എന്നിവരുടെ നേതൃത്വത്തിൽ മരുന്നുകൾ കൈമാറി.ഗാന്ധി ദർശൻ യുവജന സമിതി പാറശാല മണ്ഡലം പ്രസിഡന്റ് അലക്സ് ജെയിംസ്, ഗാന്ധി ദർശൻ യുവജന സമിതി കള്ളിക്കാട് മേഖല പ്രസിഡന്റ് സനൽ കള്ളിക്കാട്,മേഖല കമ്മിറ്റി അംഗങ്ങളും ഫീനിക്സ് വാരിയേഴ്സ് ക്ലബ് അംഗങ്ങളായ രതിൻ,അബിൻ,ശ്യാം,നിശാന്ത് എന്നിവർ പങ്കെടുത്തു.