surya

തമിഴ്, തെലുങ്ക് ഭാഷകളിലായി ഒരുങ്ങുന്ന സൂര്യയുടെ സൂരറൈ പോട്ര് എന്ന ചിത്രത്തിന്റെ റിലീസ് അടുത്ത ജനുവരിയിലേക്ക് നീട്ടി. കൊവിഡ് വ്യാപനത്തെത്തുടർന്നാണ് റിലീസ് നീട്ടിയത്. ഒ.ടി.ടി പ്ളാറ്റ്‌ഫോമിൽ ചിത്രം റിലീസ് ചെയ്യാൻ നീക്കമുണ്ടായിരുന്നുവെങ്കിലും ഒടുവൽ അത് ഉപേക്ഷിക്കുകയായിരുന്നു.

കഴിഞ്ഞ ദിവസം സൂര്യയുടെ നാല്പത്തിയഞ്ചാം പിറന്നാളിനോടനുബന്ധിച്ച് റിലീസ് ചെയ്ത ചിത്രത്തിന്റെ പ്രൊമോ ഗാനത്തിന് വൻ സ്വീകാര്യതയാണ് സോഷ്യൽ മീഡിയയിൽ ലഭിക്കുന്നത്.സുധ കൊങ്ങര സംവിധാനം ചെയ്യുന്ന സൂരറൈ പോട്ര് എയർ ഡെക്കാണിന്റെ സ്ഥാപകനായ ജി.ആർ. ഗോപിനാഥിന്റെ ജീവിതകഥയാണ് പറയുന്നത്.ഒടുവിലിറങ്ങിയ എൻ.ജി.കെ, താനാ ശേർന്ത കൂട്ടം എന്നീ ചിത്രങ്ങൾ വേണ്ടത്ര ശ്രദ്ധിക്കപ്പെടാത്തതിനാൽ ഒരു മാസ് ഹിറ്റിനായി കാത്തിരിക്കുകയാണ് സൂര്യ. അപർണ ബാലമുരളിയാണ് സൂരറൈ പോട്രിലെ നായിക.