പാലോട്: നന്ദിയോട്, പെരിങ്ങമ്മല പഞ്ചായത്തുകളിൽ കൊവിഡ് വ്യാപനം രൂക്ഷമാകുന്ന പശ്ചാത്തലത്തിൽ പൊലീസ് നിയന്ത്രണങ്ങൾ കർശനമാക്കി. ജംഗ്ഷനുകളിലും കച്ചവട സ്ഥാപനങ്ങളിലും പൊതുജനം കൂട്ടംകൂടി നിൽക്കാൻ അനുവദിക്കില്ല. ഇത്തരക്കാർക്കെതിരെ കേരള എപ്പിഡെമിക് ഡിസീസ് ഒാർഡിനൻസ് നിയമപ്രകാരം കേസെടുക്കും. ആട്ടോ, ടാക്സി സ്റ്റാൻഡുകളിൽ നിന്നും രാത്രി 7 മുതൽ യാത്ര ഒഴിവാക്കണം. സാമൂഹിക അകലം പാലിക്കാത്തവർക്കെതിരെയും മാസ്ക് ധരിക്കാത്തവർക്കെതിരെയും ശക്തമായ നടപടി സ്വീകരിക്കും. സമ്പർക്കരോഗ ബാധ നിയന്ത്രിക്കുന്നതിന് ആരോഗ്യ വകുപ്പ് പുറപ്പെടുവിക്കുന്ന നിർദ്ദേശങ്ങൾ പാലിക്കപ്പെടുന്നുവെന്ന് ഉറപ്പു വരുത്തുമെന്നും പാലോട് സി.ഐ സി.കെ. മനോജ് പറഞ്ഞു.