k-c-joseph-1

തിരുവനന്തപുരം: അവിശ്വാസ പ്രമേയത്തെ നേരിടാനുള്ള ഭയപ്പാടാണ് നിയമസഭാ സമ്മേളനം ഒഴിവാക്കാൻ സർക്കാരിനെ പ്രേരിപ്പിച്ചതെന്ന് കെ.സി. ജോസഫ് എം.എൽ.എ ആരോപിച്ചു.

നിയമസഭാ സമ്മേളനം വിളിച്ചുകൂട്ടാൻ സർക്കാർ സമൻസ് പുറപ്പെടുവിച്ച ഈ മാസം 10ന് രോഗവ്യാപനത്തെ പറ്റിയോ 65 കഴിഞ്ഞ എം.എൽ.എമാരെപ്പറ്റിയോ അറിയില്ലായിരുന്നോ. അവിശ്വാസപ്രമേയം ചർച്ചയ്ക്കെടുത്താൽ സ്വർണ കള്ളക്കടത്തിനെ ന്യായികരിക്കാൻ സി.പി.എം ഒഴികെയുള്ള ഘടകകക്ഷികൾ തയാറാകില്ലെന്ന ആശങ്കയും മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ഇടപെടലിനെ ന്യായികരിക്കാനുള്ള പ്രയാസവുമാണ് സമ്മേളനം ഒഴിവാക്കാൻ സർക്കാരിനെ പ്രേരിപ്പിച്ചത്.