chenthi

തിരുവനന്തപുരം: കൊവിഡ് വ്യാപനം തടയാൻ സ്വയം പ്രതിരോധമൊരുക്കി ചേന്തി റസിഡന്റ്സ് അസോസിയേഷൻ. 500 വീടുകളുള്ള അസോസിയേഷൻ പരിധിയിൽ വിപുലമായ ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. റോഡുകൾ അടച്ചുള്ള പരിശോധന, വാഹനങ്ങളുടെ അണുനശീകരണം, പുറത്തുനിന്ന് വാങ്ങുന്ന സാധനങ്ങൾ സാനിറ്റൈസ് ചെയ്യുക തുടങ്ങിയ സംവിധാനങ്ങൾ ഇവിടെയുണ്ട്. പുറത്തുനിന്നുള്ള സന്ദർശകരെ അനുവദിക്കുന്നില്ല. എല്ലാ വീടുകളിലും ബ്രേക്ക് ദ ചെയിൻ ഡയറി അസോസിയേഷൻ നൽകിയിട്ടുണ്ട്. പുറത്തുപോകുന്നവർ ഇതിൽ വിവരങ്ങൾ രേഖപ്പെടുത്തും. അസോസിയേഷന്റെ നേതൃത്വത്തിൽ ശുചീകരണത്തിനായി വാങ്ങിയ സാനിറ്റൈസർ മെഷിന്റെ ഉദ്ഘാടനം മേയർ കെ. ശ്രീകുമാർ നിർവഹിച്ചു. പ്രസിഡന്റ് ചേന്തി അനിൽ അദ്ധ്യക്ഷനായി. തെർമൽ സ്‌കാനറിന്റെ ഉദ്ഘാടനം ശ്രീകാര്യം സി.ഐ അഭിലാഷ് ഡേവിഡ്, എൻട്രി രജിസ്റ്റർ ഉദ്ഘാടനം നഗരസഭ കൗൺസിലർ ജോൺസൺ ജോസഫ് എന്നിവർ നിർവഹിച്ചു. കൗൺസിലർ വി.ആർ. സിനി മുഖ്യപ്രഭാഷണവും ജേക്കബ് കെ. ഏബ്രഹാം ആശംസ പ്രസംഗവും നടത്തി. കെ. ഭുവനചന്ദ്രൻ നായർ, കെ. സുരേന്ദ്രൻ നായർ, എസ്. സനൽകുമാർ, ആർട്ടിസ്റ്റ് സുനിൽകുമാർ, സി. യശോധരൻ, എൻ. ജയകുമാർ, ഉത്തമൻ, ടി. അശോക് കുമാർ എന്നിവർ നേതൃത്വം നൽകി.