കാഞ്ഞിരംകുളം: ജനതാദൾ (എസ് ) പുത്തൻകട ബ്ലോക്ക് കമ്മിറ്റി രൂപീകരിച്ചു. യോഗം ഡോ. എ. നീലലോഹിതദാസ് ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി വി. സുധാകരൻ അദ്ധ്യക്ഷനായി. നെല്ലിമൂട് പ്രഭാകരൻ, തെന്നൂർക്കോണം ബാബു, തിരുപുറം വിൻസെന്റ്, തിരുപുറം മോഹൻ കുമാർ, കരിയ്യൽ ജ്ഞാനദാസ്, വി.ബി. രാജൻ തുടങ്ങിയവർ സംസാരിച്ചു. ഭാരവാഹികളായി എൻ. ദേവദാസ് (ചെയർമാൻ), ഇരുവൈക്കോണം സൈമൺ (കൺവീനർ), ഡി.ജെ. സാം, എസ്. ചെല്ലക്കുട്ടൻ (വൈസ് ചെയർമാൻമാർ), എസ്.ഷാജി (കൺവീനർ) തുടങ്ങിയവരെ തിരഞ്ഞെടുത്തു.