തിരുവനന്തപുരം: റീബിൽഡ് കേരളയുമായി ബന്ധപ്പെട്ട് നെതർലന്റ്സിൽ മുഖ്യമന്ത്രിയുടെ യാത്രയ്ക്ക് സഹായിച്ച കടലാസ് കമ്പനിയെ കൺസൾട്ടന്റായി നിയമിക്കാനുള്ള നീക്കത്തിൽ വിജിലൻസ് അന്വേഷണമാവശ്യപ്പെട്ട് വിജിലൻസ് ഡയറക്ടർക്ക് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല കത്ത് നൽകി.
മുഖ്യമന്ത്രിയുടെ യാത്രയ്ക്ക് സഹായിക്കുന്നതാണോ കൺസൾട്ടൻസിക്കുള്ള യോഗ്യതയെന്ന് പ്രതിപക്ഷനേതാവ് ചോദിച്ചു. ഇത് അഴിമതിയാണ്.
മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫിന്റെ യോഗം എ.കെ.ജി. സെന്ററിൽ വിളിക്കുന്നത് ചട്ട വിരുദ്ധമാണെന്ന് ചെന്നിത്തല ആരോപിച്ചു. സ്റ്റാഫിനെ നിയമിച്ചു കഴിഞ്ഞാൽ അവർ സർക്കാർ ജീവനക്കാരാണ്. സർക്കാരാണ് ശമ്പളം കൊടുക്കുന്നത്. സർക്കാർ ജീവനക്കാരുടെ യോഗം വിളിക്കാനുള്ള യാതൊരധികാരവും സി.പി.എമ്മിനില്ല. ഭരണം എകെ.ജി സെന്ററിലേക്ക് മാറ്റിയോ എന്നും അദ്ദേഹം ചോദിച്ചു.