ബാലരാമപുരം:സബ് രജിസ്ട്രാർ ഓഫീസ് ബാലരാമപുരം കാട്ടാക്കട റോഡിൽ നിന്നും മാറ്റാനുള്ള അധികാരികളുടെ നീക്കത്തിനെതിരെ കൊവിഡ് മാനദണ്ഡപ്രകാരം സമരപരിപാടികളുമായി മുന്നോട്ടുപോകുമെന്ന് ബി.ജെ.പി ബാലരാമപുരം നോർത്ത് –സൗത്ത് മണ്ഡലം കമ്മിറ്റികൾ അറിയിച്ചു. ജനപ്രതിനിധികളുമായോ പഞ്ചായത്തുമായോ കൂടിയാലോചിക്കാതെ കൊവിഡ് മഹാമാരിക്കിടയിൽ ധൃതിപിടിച്ച് സബ് രജിസ്ട്രാർ ഓഫീസ് മാറ്റുന്നതിനെതിരെ ശക്തമായ പ്രതിഷേധവുമായി മുന്നോട്ടുപോകുമെന്ന് ബി.ജെ.പി നോർത്ത് പ്രസിഡന്റ് പുന്നക്കാട് ബിജു സൗത്ത് പ്രസിഡന്റ് ഐത്തിയൂർ രജു എന്നിവർ അറിയിച്ചു. ഓഫീസ് മാറ്റുന്നതിൽ പ്രതിഷേധമറിയിച്ച് ബി.ജെ.പി മെമ്പർ എം.ഐ മിനി പഞ്ചായത്ത് സെക്രട്ടറിക്ക് കത്തും നൽകി