plus-two
f

തിരുവനന്തപുരം: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പ്ലസ് ടു പരീക്ഷയുടെ പുനർമൂല്യ നിർണയം, സൂഷ്മപരിശോധന, ഫോട്ടോകോപ്പി എന്നിവയ്ക്ക് അപേക്ഷിക്കുന്നതിനുള്ള തീയതി 28 വരെ നീട്ടി.

സംസ്ഥാനത്തിന്റെ പലഭാഗത്തും കൊവിഡ് നിയന്ത്രണങ്ങളുള്ളതിനാൽ വിദ്യാർത്ഥികൾക്ക് നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ സാധിച്ചില്ലെന്ന പരാതി പരിഗണിച്ചാണ് സമയം നീട്ടി നൽകിയത്.