നെടുമങ്ങാട് :കൊവിഡിനെ ചെറുക്കാൻ ആട്ടോമാറ്റിക് സാനിറ്റൈസർ മെഷീൻ ജനവാസ കേന്ദ്രങ്ങളിൽ സ്ഥാപിച്ചും ഓൺലൈൻ പഠനക്ലാസിൽ പങ്കെടുക്കാനാവാതെ വിദ്യാർത്ഥികൾക്ക് എജ്യു ഹെല്പ് - 2020 കാമ്പയിൻ സംഘടിപ്പിച്ചും നിറസാന്നിദ്ധ്യമായി മാറുകയാണ് നെടുമങ്ങാട് ഗവണ്മെന്റ് കോളേജിലെ എൻ.എസ്.എസ് വോളന്റിയർമാർ.അവസാന വർഷ വിദ്യാർത്ഥികൾക്ക് മൊബൈൽ ഫോൺ സൗജന്യമായി നൽകിയാണ് നാഷണൽ സർവീസ് സ്കീം അംഗങ്ങളുടെ സന്നദ്ധ പ്രവർത്തനം.നഗരസഭയിലെ വിവിധ ഭാഗങ്ങളിൽ സാനിറ്റൈസർ മെഷീനുകളുടെ ഉദ്ഘാടനം സർക്കിൾ ഇൻസ്പെക്ടർ രാജേഷ്കുമാറും,എജ്യു ഹെല്പ് ഉദ്ഘാടനം നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ടി.ആർ സുരേഷ് കുമാറും നിർവഹിച്ചു.പി.ജി പ്രേമചന്ദ്രൻ, ടി.അർജുനൻ,പ്രിൻസിപ്പൽ ഡോ.അലക്സ്,എൻഎസ്എസ് പ്രോഗ്രാം ഓഫീസർ ഡോ.ആർ.എൻ അൻസർ,ഡോ.ഷംലി, പി.ടി.എ വൈസ് പ്രസിഡന്റ് യഹിയ,വോളന്റിയർമാരായ അജ്ന,അഭിലാഷ്,എബിൻ തുടങ്ങിയവർ നേതൃത്വം നൽകി.