മുടപുരം :ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ നടന്നുവരുന്ന കൊവിഡ് പരിശോധനയിൽ രോഗികളുടെ എണ്ണം വീണ്ടും കൂടുന്നു.ഇന്നലെ അഞ്ചുതെങ്ങിൽ 49 പേരെ പരിശോധിച്ചതിൽ 20 പേർക്കും കടയ്ക്കാവൂരിൽ 50 പേരെ പരിശോധിച്ചതിൽ 3 പേർക്കും രോഗം സ്ഥിരീകരിച്ചു.അഞ്ചുതെങ്ങിലെ 20 പേരിൽ 2 പേർ, ചിറയിൻകീഴ് പഞ്ചായത്തിൽ ഉൾപ്പെട്ട താഴം പള്ളി മേഖലയിലുള്ളവരുമാണ്. ഇന്നലത്തെ 20 പേരെയും നെടുങ്ങണ്ട കോവിഡ് ട്രീറ്റ്മെന്റ് കേന്ദ്രത്തിലേക്ക് മാറ്റി. കയ്ക്കാവൂരിൽ 18ന് നടത്തിയ ആർ.ടി.പി.സി.ആർ ടെസ്റ്റിന്റെ ഫലം ഇന്ന് ലഭിച്ചു. 50 പേരിൽ 7 പേർക്ക് രോഗമുള്ളതായി കണ്ടെത്തി. ഇതോടെ കടയ്ക്കാവൂരിൽ 19 പേർക്ക് രോഗമുള്ളതായി സ്ഥിതീകരിച്ചിട്ടുണ്ട്. അഞ്ചുതെങ്ങിൽ ഇന്നലെത്തേതുകൂടികൂട്ടി 126 പേർക്ക് രോഗമുള്ളതായി കണ്ടെത്തിയിട്ടുണ്ട്.ചിറയിൻകീഴ് താലൂക്കാശുപത്രിയിൽ സ്രവ പരിശോധന തുടരുകയാണ്. ഇന്നും പരിശോധന തുടരും.