നെടുമങ്ങാട് :ആനാട്ട് കൊവിഡ് പോസിറ്റീവ് റിപ്പോർട്ട് ചെയ്ത് ചികിത്സയിലായിരുന്ന 42 വയസുകാരന്റെ മാതാവിനും,ഒമാനിൽ നിന്നു വന്ന ഗൃഹനാഥനും രോഗം സ്ഥിരീകരിച്ചു.ആനാട് പഞ്ചായത്തിൽ ഇതോടെ പോസിറ്റീവ് കേസുകളുടെ എണ്ണം എട്ടായി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആനാട് സുരേഷിന്റെ അദ്ധ്യക്ഷതയിൽ അടിയന്തര യോഗം ചേർന്ന് ആനാട് ഗവ.ആയുർവേദ ഹോസ്പിറ്റൽ ഫസ്റ്റ് ലെവൽ കൊവിഡ് സെന്ററാക്കാൻ തീരുമാനിച്ചു.പഞ്ചായത്ത് പരിധിയിൽ ആട്ടോ ടാക്സികൾ വൈകിട്ട് 7വരെ മാത്രമേ ഓടാവൂ.യാത്രാക്കാരുടെ വിവരങ്ങൾ രജിസ്റ്ററിൽ രേഖപ്പെടുത്തണം.കടകളും വ്യാപാര സ്ഥാപനങ്ങളും രാവിലെ 7 മുതൽ വൈകുന്നേരം 6 വരെ മാത്രമേ പ്രവർത്തിക്കുകയുള്ളൂ. ഹോട്ടലുകരാത്രി 9 ന് അടയ്ക്കണം.