വർക്കല: കോവിഡ് പരിശോധനാഫലം ലഭിക്കാത്തതുമൂലം ഒരാഴ്ചക്കാലം തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റിയ വർക്കല ചിലക്കൂർ ഇളമ്പന ക്ഷേത്രത്തിനു സമീപം ബാബുഭവനിൽ(കൊല്ലക്കുടി) വി.ശരത്ചന്ദ്രബാബു (71) വിന്റെ മൃതദേഹം വ്യാഴാഴ്ച ബന്ധുക്കൾ ഏറ്റുവാങ്ങി. പരിശോധനാഫലം നെഗറ്റീവ് ആണെന്ന് സ്ഥിരീകരിച്ച ശേഷമാണ് ആശുപത്രി അധികൃതർ മൃതദേഹം വിട്ടു നൽകിയത്. വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരിക്കവെയാണ് ശരത്ചന്ദ്രബാബു മരണമടഞ്ഞത്. ശരത്ചന്ദ്രബാബുവിനെ അഡ്മിറ്റു ചെയ്ത മെഡിക്കൽ കോളേജ് ആശുപത്രിയിലെ സർജറി വാർഡിൽ ഡോക്ടർമാർക്കും ഹൗസ് സർജൻമാർക്കും കോവിഡ് സ്ഥിരീകരിച്ചതു മൂലമാണ് പരിശോധനാഫലം ലഭിക്കുന്നതുവരെ മൃതദേഹം മോർച്ചറിയിൽ സൂക്ഷിക്കേണ്ടി വന്നത്. പൊലീസ് ഇൻക്വസ്റ്റിനും പോസ്റ്റുമാർട്ടത്തിനും ശേഷമാണ് മൃതദേഹം വിട്ടു നൽകിയത്. വ്യാഴാഴ്ച ഉച്ചയ്ക്ക് തിരുവനന്തപുരം തൈക്കാട് ശാന്തികവാടത്തിൽ സംസ്ക്കാരം നടന്നു. ഭാര്യ: ശോഭന. മക്കൾ: ശരൺബാബു (ശിവഗിരി എസ്.എൻ.മെഡിക്കൽ മിഷൻ ആശുപത്രി ജീവനക്കാരൻ), കിരൺബാബു (സെക്കന്റ് ഗ്രേഡ് സർവ്വെയർ, റീസർവ്വെ കാസർകോട്). മരുമകൾ: സൂര്യകിരൺ.
ഫോട്ടോ: ശരത്ചന്ദ്രബാബു.