വെള്ളറട: വെള്ളറട ഗ്രാമപഞ്ചായത്ത് അസി.എൻജിനിയറുടെ കാര്യാലയം അടച്ചു.കാര്യാലയത്തിൽ സന്ദർശനം നടത്തിയ കാക്കണം സ്വദേശി കരാറുകാരന് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്നാണ് അടച്ചത്. അസി: എൻജിനിയർ ക്വാറന്റൈനിൽ പോയി. പന്ത്രണ്ടുദിവസം മുമ്പാണ് ഓഫീസിൽ കരാറുകാരൻ സന്ദർശനം നടത്തിയത്. ഇന്നലെയാണ് കരാറുകാരന് കൊവിഡ് പോസിറ്റീവായത്.