crime

വെള്ളറട: ഒറ്റയ്ക്കു താമസിച്ചിരുന്ന യാളെ ആട്ടോയിലെത്തിയ സംഘം ആക്രമിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ചു. ബോധമറ്റ് വീഴുന്നതിനിടയിൽ വീട്ടുസാധനങ്ങൾ കടത്തി. ഒറ്റശേഖരമംഗലം ഗ്രാമപഞ്ചായത്തിലെ വാളിയോട് കിഴക്കേവിള വീട്ടിൽ ഗോപ (50)നെയാണ് പട്ടാപ്പകൽ വീടുകയറി ആക്രമിച്ച ശേഷം സാധനങ്ങൾ കടത്തിയത്. നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് ആര്യങ്കോട് പൊലീസ് എത്തിയാണ് ഗോപനെ മെഡിക്കൽ കോളേജാശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇയാൾ അപകടനില തരണം ചെയ്തിട്ടില്ല. മജിസ്ട്രേറ്റ് ആശുപത്രിയിലെത്തി മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. ആര്യങ്കോട് പൊലീസ് പ്രതികൾക്കുവേണ്ടി തെരച്ചിൽ ശക്തമാക്കി. പ്രതികളെക്കുറിച്ച് സൂചന ലഭിച്ചതായി പൊലീസ് പറഞ്ഞു.