കൊച്ചി: ടി.കെ രാമകൃഷ്ണൻ സ്മാരകത്തിന്റെ പേരിലുള്ള വിവാദം അവസാനിപ്പിക്കാൻ സി.പി.എം മുൻകൈയെടുക്കണമെന്ന് പി.ടി തോമസ് എം.എൽ.എ ആവശ്യപ്പെട്ടു. സ്മാരകം നിർമ്മിക്കുന്നത് ആക്ഷേപങ്ങൾക്ക് അതീതമായിരിക്കണം. തീരദേശപരിപാലനനിയമം ലംഘിച്ചു സ്മാരകം നിർമ്മിക്കുന്നത് ഉചിതമല്ലെന്നും അദ്ദേഹം പറഞ്ഞു.